കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. കോഴിക്കോട്-കുവൈറ്റ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനമമാണ് കാർഗോ ഭാഗത്ത് നിന്ന് ഫയർ അലറാം മുഴങ്ങിയതിനെ തുടർന്ന് തിരിച്ചിറക്കിയത്. വിമാനം പറന്നുയർന്ന ഉടൻ തന്നെ അപായമണി മുഴങ്ങുകയായിരുന്നു.
പതിനേഴ് യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരും ജീവനക്കാരുമടക്കം എല്ലാവരും സുരക്ഷിതരാണ്. രാവിലെ എട്ടരയോടെയാണ് വിമാനം പറന്നുയർന്നത്. പിന്നാലെ തിരിച്ചിറക്കുകയായിരുന്നു.