ആറന്മുളയിൽ വോട്ടർ പോളിംഗ് ബൂത്തിൽ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട ആറന്മുള മണ്ഡലത്തിലെ 8ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. വള്ളംകുളം ഗവ. യുപി സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയ ഗോപിനാഥ കുറുപ്പ്(65)ആണ് മരിച്ചത്. ബൂത്തിൽ കുഴഞ്ഞുവീണ ഗോപിനാഥ കുറുപ്പിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.