സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് ഇന്ന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 34,600 രൂപയായി. ഗ്രാമിന് 4325 രൂപയാണ് വില

ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1770.15 ഡോളറിലെത്തി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,297 രൂപയായി.