റിപബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ നടന്ന അനിഷ്ടസംഭവങ്ങളിൽ ഉൾപ്പെട്ടവരുടെ കൂടുതൽ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. 20 പേരുടെ ഫോട്ടോയാണ് പോലീസ് പുറത്തുവിട്ടത്. നേരത്തെ 200 പേരുടെ ചിത്രങ്ങൾ ഡൽഹി പോലീസ് പുറത്തുവിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് നടപടി
വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് ഫോട്ടോ തയ്യാറാക്കിയത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു. കാർഷിക നിയമഭേദഗതിക്കെതിരെ കർഷകർ നടത്തിയ ട്രാക്ടർ റാലിക്കിടെയാണ് ചെങ്കോട്ടയിൽ അനിഷ്ടസംഭവങ്ങൾ നടന്നത്.