നാസായുടെ ചൊവ്വാ ദൗത്യമായ പെഴ്സവറൻസ് റോവർ ചൊവ്വയിൽ ഇറങ്ങി. ജെസറോ ഗർത്തത്തിൽ പുലർച്ചെ രണ്ടരയോടെയാണ് റോവർ ഇറങ്ങിയത്. ഇതിന് പിന്നാലെ ഭൂമിയിലേക്ക് ആദ്യ ചിത്രം അയക്കുകയും ചെയ്തു
ആറ് മാസത്തെ യാത്രക്ക് ഒടുവിലാണ് റോവർ ചൊവ്വയിലിറങ്ങിയത്. ചൊവ്വയിൽ ജീവന്റെ സാന്നിധ്യമുണ്ടോ എന്നതടക്കം റോവർ പരിശോധിക്കും. ആൾറ്റിറ്റിയൂഡ് കൺട്രോൾ സിസ്റ്റം ടെറെയ്ൻ റിലേറ്റീവ് നാവിഗേഷൻ എന്ന നൂതന സാങ്കേതിക വിദ്യയാണ് പെഴ്സിവീയറൻസിനെ ചൊവ്വയിൽ കൃത്യസ്ഥലത്ത് ഇറക്കാൻ നിർണായകമായത്.
കഴിഞ്ഞ ജൂലൈ 30നാണ് റോവറിന്റെ യാത്ര ആരംഭിച്ചത്. ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലികോപ്റ്ററിനെയും റോവർ വഹിക്കുന്നുണ്ട്.