അമ്പലവയൽ ഗ്രാമപഞ്ചായത്തിന്റെ 2021-22 വർഷത്തെ വികസന രേഖ പ്രകാശനം ചെയ്തു

അമ്പലവയൽ ഗ്രാമ പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതി ആസൂത്രണം ചെയ്യുന്നതിന് വേണ്ടിയുള്ള വികസന സെമിനാർ അമ്പലവയൽ സെന്റ് മാർട്ടിൻ ചർച്ച്‌ ഹാളിൽ വെച്ച് ചേർന്നു. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ ഉദ്ഘാടനം ചെയ്തു. വികസന രേഖയുടെ പ്രകാശനം വയനാട് ജില്ലാ പഞ്ചായത്ത്‌ അംഗം സുരേഷ് താളൂർ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്യർപേഴ്സൻ ഷീജ ബാബു ഏറ്റുവാങ്ങി. പഞ്ചായത്ത്‌ പ്രസിഡന്റ് ഹഫ്‌സത്ത് സികെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ ഷമീർ, സീത വിജയൻ, അമ്പിളി സുധി, അനീഷ് ബി നായർ, ജെസ്സി ജോർജ്ജ്, റ്റി ബി സെനു, ഗ്ലാഡിസ് സ്കറിയ, എ എസ് വിജയ, സത്താർ പി കെ, എൻ സി കൃഷ്ണകുമാർ, എം യു ജോർജ്ജ്, ജയസുധ കെ എ തുടങ്ങിയവർ സംസാരിച്ചു.

പഞ്ചായത്ത്‌ വർക്കിങ് ഗ്രൂപ്പിലെ അംഗങ്ങളും ഗ്രാമസഭയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പങ്കെടുത്തു.