കെവിൻ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്കായി ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ഒൻപതാം പ്രതി ടിറ്റോ ജെറോമിനായാണ് ഹർജി. ജയിലിൽ വെച്ച് പ്രതി ക്രൂരമായി മർദിക്കപ്പെട്ടെന്ന് കരുതുന്നതായി ഹർജിയിൽ പറയുന്നു.
ഹർജിയിൽ അടിയന്തര അന്വേഷണത്തിന് സിംഗിൾ ബെഞ്ച് നിർദേശം നൽകി. ജില്ലാ ജഡ്ജിയും ഡിഎംഒയും ജയിലിലെത്തി ടിറ്റോയെ കാണാനും ജയിൽ ഐജി നാല് മണിക്ക് മുമ്പ് റിപ്പോർട്ട് നൽകാനും ജസ്റ്റിസ് വിനോദ് ചന്ദ്രൻ നിർദേശിച്ചു. കോടതിയാണ് ശിക്ഷിച്ചത്. ജയിലിനുള്ളിൽ പോലീസുകാർ പ്രത്യേകം ശിക്ഷ നടപ്പാക്കേണ്ടെന്നും കോടതി പറഞ്ഞു.