പക്ഷിപ്പനിയെ തുടർന്ന് വളർത്തുപക്ഷികളെ കൊന്നൊടുക്കുന്ന സാഹചര്യത്തിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ രാജു. മന്ത്രിസഭയിൽ വിഷയം ഉന്നയിച്ച് വേണ്ട നടപടികൾ സ്വീകരിക്കും. പക്ഷിപ്പനി അമ്പതിനായിരത്തോളം പക്ഷികളെ വരെ ബാധിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു
കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേന്ദര്ം പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലെ നാല് പഞ്ചായത്തിലും കോട്ടയത്തെ ഒരു പഞ്ചായത്തിലുമായി മുപ്പത്തിയെട്ടായിരം പക്ഷികളെ കൊന്ന് നശിപ്പിക്കാനാണ് തീരുമാനം
നീണ്ടൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലെ 2700 താറാവ് കുഞ്ഞുങ്ങളെയും സമീപ മേഖലകളിലെ 300 വളർത്തുപക്ഷികളെയും ദ്രുതകർമ സേന ഇതിനോടകം കൊന്നു