ബംഗാളിലെ മിഡ്നാപൂരിൽ സന്ദർശനത്തിനെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പോസ്റ്ററുകൾ

ബംഗാളിലെ മിഡ്നാപൂരിൽ സന്ദർശനത്തിനെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പോസ്റ്ററുക≥. ഗോ ബാക്ക് അമിത് ഷാ മുദ്രാവാക്യവുമായി ചിലർ തെരുവിലിറങ്ങിയതായും റിപ്പോർട്ടുകളുണ്ട്. മിഡ്നാപൂരിലുടനീളം അമിത് ഷാ ഗോ ബാക്ക് പോസ്റ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.

കഴിഞ്ഞാഴ്ച ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേർക്ക് ബംഗാളിൽ കല്ലേറുണ്ടായിരുന്നു. ഇതിന് പിന്നാലെ കേന്ദ്രവും മമത സർക്കാരും തമ്മിലുള്ള വാക് പോര് രൂക്ഷമാകുകയും ചെയ്തു ഈ സാഹചര്യത്തിലാണ് അമിത് ഷാ ബംഗാൾ സന്ദർശനത്തിനെത്തിയത്.