വീട് മുടക്കുന്നവർക്കല്ല, വീട് കൊടുക്കുന്നവർക്കാണ് ജനം വോട്ട് ചെയ്തതെന്ന് മന്ത്രി എ സി മൊയ്തീൻ. ലൈഫ് മിഷൻ പദ്ധതിക്ക് തുരങ്കം വെക്കാൻ ശ്രമിച്ച കോൺഗ്രസ് എംഎൽഎ അനിൽ അക്കരെയെ ലക്ഷ്യം വെച്ചാണ് മന്ത്രിയുടെ വാക്കുകൾ.
ലൈഫ് മിഷൻ വിവാദത്തിന്റെ കേന്ദ്രമായ വടക്കാഞ്ചേരി പഞ്ചായത്തിൽ സിപിഎം മികച്ച വിജയം നേടിയിരുന്നു. അനിൽ അക്കരയാണ് ലൈഫ് മിഷൻ വിവാദം ആരംഭിച്ചത്. എന്നാൽ അപവാദം പ്രചരിപ്പിക്കുന്നവർക്കൊപ്പമല്ല ജനം നിന്നത്. അനിൽ അക്കര മണ്ഡലത്തിലെ വികസനത്തേക്കാൾ ശ്രദ്ധിച്ചത് വിവാദങ്ങളിലാണെന്നും മന്ത്രി പറഞ്ഞു
അനിൽ അക്കര ഉയർത്തിയ വിവാദങ്ങൾ പലതും നിലവാരമില്ലാത്തതാണ്. അക്കരയുടെ സ്വന്തം പഞ്ചായത്തും മണ്ഡലത്തിലെ മറ്റ് പ്രദേശവും യുഡിഎഫിന് നഷ്ടപ്പെട്ടു. ജനങ്ങളുടെ ബോധത്തെ ചോദ്യം ചെയ്യരുത്. ലൈഫ് പദ്ധതി തടഞ്ഞവർ തന്നെ അത് പുനരാരംഭിക്കണമെന്ന് ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട്. ഇത് ഇരട്ടത്താപ്പാണെന്നും മന്ത്രി പറഞ്ഞു.