കൊച്ചി: ഇരുചക്ര വാഹനം ഓടിക്കുമ്പോള്‍ ധരിക്കുന്ന ഹെല്‍മറ്റിനുള്ള ബി ഐ എസ് മാനദണ്ഡം’ കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കരിച്ചു.ഇരുചക്ര മോട്ടോര്‍ വാഹനം ഉപയോഗിക്കുന്നവര്‍ക്കുള്ള ഹെല്‍മറ്റ് ( ഗുണമേന്മ നിയന്ത്രണം) സംബന്ധിച്ച പുതിയ ഉത്തരവ് (S.O 4252(E), 26.11.2020) കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാത മന്ത്രാലയം പുറത്തിറക്കി. ഹെല്‍മറ്റുകളില്‍ ബി ഐ എസ് സര്‍ട്ടിഫിക്കറ്റ്, ഗുണമേന്മ നിയന്ത്രണ ഉത്തരവ് (quality control order)എന്നിവ നിര്‍ബന്ധമാക്കി.റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതി കമ്മിറ്റി, ഇന്ത്യയുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ പരിഗണിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍, പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.
The Best Online Portal in Malayalam