ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഹോട്ട്സ്പോട്ടുകളായി മാറാന്‍ സാധ്യതയുള്ള മാര്‍ക്കറ്റുകള്‍ അടയ്ക്കാന്‍ തീരുമാനം.
ഹോട്ട്സ്പോട്ടുകളായി ഉയര്‍ന്നുവരുന്ന മാര്‍ക്കറ്റുകള്‍ ഏതാനും ദിവസത്തേക്ക് അടച്ചുപൂട്ടാന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി. ഇത് സംബന്ധിച്ച് ആം ആദ്മി സര്‍ക്കാര്‍ കേന്ദ്രത്തിന് നിര്‍ദേശം നൽകി.