ഇ ഡി കേസിൽ ശിവശങ്കറുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

ഇ ഡി കേസിൽ എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. ഇ ഡിക്കെതിരെ കൂടുതൽ വാദങ്ങൾ ശിവശങ്കർ ഇന്നലെ രേഖാമൂലം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇ ഡി ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ തന്റെ മേൽ സമ്മർദമുണ്ടെന്നും ഇതിന് വഴങ്ങാത്തതിനാലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ശിവശങ്കർ പറയുന്നു
കള്ളക്കടത്തുമായി ബന്ധമില്ല. നയതന്ത്ര ബാഗ് വിട്ടു കൊടുക്കാൻ ഒരു കസ്റ്റംസ് ഓഫീസറെയും വിളിച്ചിട്ടില്ല. കസ്റ്റംസ് ഓഫീസറുടെ പേര് എൻഫോഴ്‌സ്‌മെന്റ് പുറത്തുവിടാത്തതും ഇതുകൊണ്ടാണെന്നും ശിവശങ്കർ പറയുന്നു. അതേസമയം ലൈഫ് മിഷൻ കേസിൽ ശിവശങ്കറെ ജയിലിൽ ചോദ്യം ചെയ്യാനായി വിജിലൻസ് ഇന്ന് അനുമതി തേടും

ലൈഫ് മിഷൻ കേസിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ. കേസുമായി ബന്ധപ്പെട്ട് ആക്‌സിസ് ബാങ്ക് ഉദ്യോഗസ്ഥരെയും ഇന്ന് ചോദ്യം ചെയ്യും.