കൊട്ടിയത്ത് റംസിയെന്ന യുവതി ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലുള്ള പ്രതി ഹാരിസ് ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ഹാരിസിന്റെ കുടുംബാംഗങ്ങളുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് അപ്പീലിൽ ഹൈക്കോടതി നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഹാരിസ് ജാമ്യാപേക്ഷ നൽകിയത്.
വിവാഹ വാഗ്ദാനത്തിൽ നിന്ന് ഹാരിസ് പിൻമാറിയതോടെയാണ് റംസി ആത്മഹത്യ ചെയ്തത്. കേസിലെ ഏക പ്രതിയാണ് ഹാരിസ്. അറസ്റ്റിലായ ഇയാൾ ഒരു മാസമായി റിമാൻഡിലാണ്. റിമാൻഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ജാമ്യാപേക്ഷ
അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് അപേക്ഷയിൽ പറയുന്നത്. കേസിൽ ഹാരിസിന്റെ അമ്മ, സഹോദരൻ, സഹോദര ഭാര്യയും സീരിയൽ നടിയുമായ ലക്ഷ്മി പ്രമോദ് എന്നിവർക്ക് കൊല്ലം സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.