സംസ്ഥാനത്തെ ബീച്ചുകളൊഴികെയുള്ള ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് മുതല്‍ തുറക്കാന്‍ അനുമതി. ബീച്ചുകള്‍ അടുത്തമാസം ഒന്നു മുതല്‍ തുറക്കും. കൊവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാകും ഇവ തുറക്കുകയെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. ഹില്‍ സ്റ്റേഷനുകളിലും, സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെ പ്രവേശനം അനുവദിക്കും. ഹൗസ് ബോട്ടുകള്‍ക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകള്‍ക്കും സര്‍വീസ് നടത്താനും അനുമതി നല്‍കിയിട്ടുണ്ട്.