സംസ്ഥാനത്ത് വീട്ടു നമ്പര്‍ ഇല്ലാത്തവര്‍ക്കും വീട് ഇല്ലാത്തവര്‍ക്കും റേഷന്‍ കാര്‍ഡ് നല്കാന് സര്‍ക്കാര്‍ തീരുമാനം. വീട് ഇല്ലാത്തവര്‍ക്ക് ഇനി മുതല്‍ റേഷന്‍ കാര്‍ഡിന് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അക്ഷയ സെന്റര്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് 24 മണിക്കൂറിനകം കാര്‍ഡ് നല്‍കണമെന്നാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ഇപ്പോള്‍ സംസ്ഥാനത്ത് 88.42 ലക്ഷം കാര്‍ഡ് ഉടമകളാണുള്ളത്. 8.22 ലക്ഷം കാര്‍ഡുകള്‍ ഈ സര്‍ക്കാര്‍ പുതിയതായി വിതരണം ചെയ്തു.
മാവേലി ഉല്പന്നങ്ങള് റേഷന്‍ കടകള്‍ വഴിയും വിതരണം ചെയ്യും. മുന്‍ഗണനാ വിഭാഗത്തിനുള്ള ഗോതമ്പ് വിഹിതം ആട്ടയാക്കി വിതരണം ചെയ്യാന്‍ ആലോചിച്ചിട്ടുണ്ട്. മുഴുവന്‍ പഞ്ചായത്തുകളിലും സപ്ലൈകോ യൂണിറ്റുകള്‍ ഉറപ്പാക്കും.
സപ്ലൈകോ വില്പനശാലകളില് നിന്നു വീടുകളില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നു. ഇതിനുള്ള ഓര്‍ഡറുകള്‍ ഓണ്‍ലൈനായി സ്വീകരിക്കും. സപ്ലൈകോ കൂടുതല്‍ മരുന്നു വില്പനശാലകള് ആരംഭിക്കും. ഗൃഹോപകരണങ്ങള്‍ക്കു പ്രത്യേക വില്പന ശാലകള്‍ തുറക്കാനും സപ്ലൈകോ തീരുമാനിച്ചിട്ടുണ്ട്