ഇന്ത്യ എ ടീമും പാകിസ്ഥാന് എ ടീമും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യയുടെ കൗമാര തീപ്പൊരി ബാറ്റര്‍ വൈഭവ് സൂര്യവന്‍ഷിയെ കേന്ദ്രീകരിച്ച് സാമൂഹിക മാധ്യമ ചര്‍ച്ച. മത്സരത്തിനിടെ പിച്ചില്‍ പാക്ക് താരത്തിനോടും സഹ അമ്പയറോടും സംസാരിച്ചു കൊണ്ടുനില്ക്കുന്ന ഫീല്‍ഡ് അമ്പയറുടെ പിറകിലൂടെയെത്തി ശരിരം കൊണ്ട് ഇടിക്കുന്നതാണ് വീഡിയോയിലുള്ളത്. താരത്തിന് കടന്നുപോകാന്‍ സ്ഥലമുണ്ടായിരിക്കെ മനഃപ്പൂര്‍വ്വം അമ്പയറുടെ നേര്‍ക്ക് ചെന്ന് ഇടിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ഒരു അപൂര്‍വ ഫീല്‍ഡ് നിമിഷം എന്ന തരത്തില്‍ ഈ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
കൂട്ടിയിടി മനഃപൂര്‍വമാണോ എന്ന് വ്യക്തമല്ലെങ്കിലും ഈ വീഡിയോ ദൃശ്യം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചക്ക് വഴിവെച്ചിരിക്കുകയാണ്. അറിഞ്ഞുകൊണ്ട് താരം അമ്പയറുടെ അടുത്തെത്തി ഇടിക്കുകയാണെന്നാണ് ഭൂരിഭാഗം ക്രിക്കറ്റ് ആരാധകരും കമന്റ് ചെയ്യുന്നത്. അമ്പയറെ ശക്തിയായി ഇടിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്ന തൊപ്പിയും മറ്റു സാധനങ്ങളും താഴെ വീഴുന്നുത് കാണാം. എന്നാല്‍ വൈഭവ് തന്നെ ഈ സാധനങ്ങളെല്ലാം അമ്പയര്‍ക്ക് എടുത്തുനല്‍കുന്നുണ്ട്. ഇക്കാര്യവും വീഡിയോയിലുണ്ട്. മനഃപ്പൂര്വ്വമായിരുന്നോ താരത്തിന്റെ നീക്കമെന്നത് പരിശോധനയില്‍ കണ്ടെത്തുന്ന പക്ഷം കടുത്ത ശിക്ഷാനടപടി താരത്തിനെതിരെ ഉണ്ടായേക്കും.







