Headlines

പാർക്കിങ്ങുമായി ബന്ധപ്പെട്ട ആശയകുഴപ്പം; നിലയ്ക്കലിൽ അയ്യപ്പഭക്തരെ എത്തിച്ച ഡ്രൈവറെ പൊലീസ് കയ്യേറ്റം ചെയ്തു

പത്തനംതിട്ട: നിലയ്ക്കലിൽ അയ്യപ്പഭക്തരെ എത്തിച്ച ഡ്രൈവറെ പൊലീസ് കയ്യേറ്റം ചെയ്തതെന്ന് പരാതി. പാർക്കിംഗ് ഏരിയയിലേക്ക് കയറാനുള്ള ആശയ കുഴപ്പത്തിനിടെ എറണാകുളം സ്വദേശിയായ ഡ്രൈവറെ കയ്യേറ്റം ചെയ്തെന്നാണ് ആരോപണം. നിലയ്ക്കലിൽ പൊലീസിൽ നിന്നും മുൻപും സമാനമായ അതിക്രമം ഉണ്ടായെന്ന് ഭക്തർ പറയുന്നു. വടക്കൻ പറവൂർ സ്വദേശിയായ പ്രശാന്തിനാണ് പൊലീസിന്റെ മർദനമേറ്റത്.

മട്ടാഞ്ചേരി സ്വദേശിയായ നിനക്ക് പണി തരും എന്ന് പൊലീസുകാരൻ പറഞ്ഞു.മട്ടാഞ്ചേരി അല്ല മുഖ്യമന്ത്രിയുടെ നാട്ടുകാരൻ എന്ന് പറഞ്ഞപ്പോൾ മർദിച്ചു എന്ന് പ്രശാന്ത് പ്രതികരിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. നീ ആരുടെ ഫോട്ടോ ആണെടാ എടുക്കുന്നതെന്ന് ചോദിച്ചുകൊണ്ട് പ്രശാന്തിനെ പൊലീസുകാരൻ അടിക്കാൻ വരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.