കൊച്ചി: കാലടി മറ്റൂർ ശ്രീ ശങ്കരാചാര്യ ആർട്സ് കോളേജിലെ യൂണിയൻ ഉദ്ഘാടനം, പിൻവാങ്ങി മന്ത്രി റോജി എം ജോൺ. പ്രതിഷേധം ഭയന്ന് മന്ത്രി റോജി എം ജോൺ പിൻവാങ്ങിയെന്ന് SFI വ്യക്തമാക്കി. ചോദ്യങ്ങളെ പേടിക്കുന്ന മന്ത്രി പിൻവാങ്ങി എന്ന് എസ്എഫ്ഐ അറിയിച്ചു.
യൂണിയൻ ഉദ്ഘാടനത്തിൽ മുഖ്യ അതിഥിയായിരുന്നു മന്ത്രി റോജി എം ജോൺ. നടൻ ചന്തു സലിംകുമാർ ആണ് യൂണിയൻ ഉദ്ഘാടനം. കാലടി സർവകലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ വിഷയം ഉന്നയിച്ച് മന്ത്രിക്കെതിരെ SFI പ്രതിഷേധം ആസൂത്രണം ചെയ്തിരുന്നു.
ബാനറും ഫ്ലക്സും പ്ലക്കാർഡുകളും ഉയർത്തി പ്രതിഷേധിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനെ തുടർന്ന് മന്ത്രി പിൻവാങ്ങുകയായിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് മന്ത്രി ഓഫീസ് അറിയിച്ചു. ഫ്ലക്സുകളിൽ ചിത്രം വെക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ചിത്രം വെക്കാനുള്ള അനുവാദം നൽകിയിരുന്നെന്നും വിശദീകരണം.








