ഡൽഹി: ചൈനയിൽ നടന്ന ത്രികക്ഷി ഉച്ചകോടിയിലേക്ക് നരേന്ദ്ര മോദിയെ ക്ഷണിക്കാത്തതിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉച്ചകോടിക്കിടെ ട്രംപ്, ഷി ജിൻപിങ്, പുടിൻ എന്നിവർ ഒരുമിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് വിമർശനം. കോൺഗ്രസാണ് അധികാരത്തിലെങ്കിൽ ഈ വൻശക്തികൾക്ക് ഒപ്പം ഇന്ത്യയുടെ പ്രധാനമന്ത്രിയും ഉണ്ടാകുമായിരുന്നു എന്ന് രാഹുൽ വ്യക്തമാക്കി. മോദി ‘വിട്ടുവീഴ്ചകൾക്ക് വഴങ്ങിയ പ്രധാനമന്ത്രിയായത് കൊണ്ടാണ് ഒഴിവാക്കിയതെന്നും രാഹുൽ പരിഹസിച്ചു.
മൂന്ന് നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് നിലവിലുള്ള യുദ്ധങ്ങളിലും ആണവായുധ ശേഖരം കുറയ്ക്കാനുള്ള ശ്രമങ്ങളിലുമാണ്. കൂടാതെ, അവർ അന്താരാഷ്ട്ര സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യുകയും, തന്ത്രപരമായ സ്ഥിരതയും അന്താരാഷ്ട്ര സുരക്ഷയും നിലനിർത്തുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. അതേസമയം, രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾ തള്ളിയ ബിജെപി, കോൺഗ്രസ് ഭരണകാലത്താണ് രാജ്യത്തിന്റെ നയതന്ത്ര താൽപ്പര്യങ്ങളിലും ദേശീയ സുരക്ഷയിലും വിട്ടുവീഴ്ചകൾ ഉണ്ടായതെന്ന് തിരിച്ചടിച്ചു.









