Headlines

പത്തനംതിട്ടയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനകളെ കാടുകയറ്റി; നാട്ടുകാരുടെ പ്രതിഷേധത്തിന് പിന്നാലെ നടപടികളുമായി വനംവകുപ്പ്

പത്തനംതിട്ട: വടശേരിക്കരയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനകളെ കാടുകയറ്റി. നാല് കാട്ടാനകളായിരുന്നു ജനവാസ മേഖലയിൽ എത്തിയിരകുന്നത്. ഇവയെ നാട്ടുകാരുടെ സഹായത്തോടെ തുരുത്തുകയായിരുന്നു. വർഷങ്ങളായുള്ള കാട്ടാന ഭീഷണിക്ക് ശാശ്വത പരിഹാരത്തിനായി തേക്ക് പ്ലാൻറ്റേഷന്റെ ഫെൻസിങ് ഇന്ന് തന്നെ മാറ്റാൻ വനംവകുപ്പിന്റെ അടിയന്തര യോഗത്തിൽ തീരുമാനം. കാട്ടാന പ്രശ്നത്തിൽ പഴകുളം മധു എംഎൽഎയ്ക്കെതിരെ പ്രദേശത്ത് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതോടെയാണ് അടിയന്തര യോഗം ചേർന്നത്.

ശബരിമല തീർത്ഥാടന പാതയിലെ വടശ്ശേരിക്കരയിൽ കാട്ടാനക്കൂട്ടത്തിന്റെ നിരന്തര സാന്നിധ്യം ജനജീവിതത്തിന് ഭീഷണിയായിരുന്നു . ഇന്ന് രാവിലെയും കാട്ടാന ഇറങ്ങിയതോടെ പ്രതിഷേധം ശക്തമായി. സ്ഥലത്തെത്തിയ എംഎൽഎ പഴകുളം മധുവിനെ നാട്ടുകാർ തടഞ്ഞു. വർഷങ്ങളായുള്ള ദുരിതത്തിന് ശാശ്വത പരിഹാരം വേണമെന്നായിരുന്നു ആവശ്യം. പ്രതിഷേധത്തിന് പിന്നാലെ ചേർന്ന യോഗത്തിൽ നാട്ടുകാരുടെ ആശങ്കകളും നിർദേശങ്ങളും കേട്ടറിഞ്ഞു.

2016ൽ തേക്ക് പ്ലാന്റേഷൻ നടപ്പാക്കിയ ശേഷം സ്ഥാപിച്ച ഫെൻസിങ്ങാണ് കാട്ടാനക്കൂട്ടം ഇറങ്ങാൻ കാരണമെന്നാണ് വിലയിരുത്തൽ. ഫെൻസിങ് ഇന്ന് തന്നെ മാറ്റാൻ വനം മന്ത്രി നിർദേശം നൽകുകയായിരുന്നു. താദേശിയരെ താല്കാലിക വാച്ച്മാൻമാർ ആയി നിയമിക്കും. പൈനാപ്പിൾ കൃഷി പൂർണമായും മാറ്റാനും നിർദേശിച്ചു. മന്ത്രി മറ്റന്നാൾ നേരിട്ട് വടശ്ശേരിക്കരയിലെത്തും.