ഡൽഹി: വൈദ്യുതി കരാറിനെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവിൻ്റെ ആരോപണം അടിസ്ഥാന രഹിതമെന്ന്മുഖ്യമന്ത്രി വി ഡി സതീശൻ. 250 കോടിയുടെ അഴിമതിയെന്ന ആരോപണം തെറ്റ്. ഇത് പിണറായി വിജയൻ്റെ ക്യാബിനറ്റ് അല്ല. പല മന്ത്രിമാരും വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞു. എല്ലാവർക്കും പറയാൻ അവസരം കൊടുത്തു. ഉന്നത വിദ്യാഭ്യാസ ബില്ല് മന്ത്രിസഭാ ചർച്ച ചെയ്തു. LPST ചർച്ച ചെയ്തു. തർക്കിച്ചു, ഒരു ഡിബേറ്റ് ഉണ്ടായി. അതാണ് ക്യാബിനറ്റ്.
സമരം ചെയുന്നത് ഞങ്ങളുടെ ശത്രുക്കൾ അല്ല. അവരുടെ ആരോഗ്യമാണ് പ്രധാനം. പിണറായിയുടെ ക്യാബിനറ്റ് എത്ര തവണ ചേർന്നു. ഒളിച്ചു പിഎം ശ്രീ ഒപ്പിട്ട് വന്നു ഇരുന്ന ക്യാബിനറ്റാണ് പിണറായിയുടെത്. പിണറായി വിജയൻ്റെ മന്ത്രി സഭയല്ല. പോക്കറ്റിൽ നിന്ന് എടുത്ത കടലാസ് അംഗീകരിക്കുന്ന രീതിയല്ല. മന്ത്രി സഭാ യോഗത്തിൽ ചർച്ചയുണ്ടായി, തർക്കമുണ്ടായി. ഏറ്റവും ചെറുപ്പക്കാരനായ ജനീഷ് പോലും തൻറെ മുഖത്ത് നോക്കി അഭിപ്രായം പറയും.
മന്ത്രിസഭ യോഗത്തിൽ ചർച്ചയുണ്ടായി, തർക്കമുണ്ടായി. അതാണ് ജനാതിപത്യം. പല കാര്യങ്ങളിലും തർക്കമുണ്ടായി. എന്നാൽ എല്ലാ കാര്യത്തിലും ഏകാഭിപ്രായത്തിൽ തീരുമാനമുണ്ടായി. താൻ അത് അഭിമാനത്തോടെ പറയും. ടീം UDF ടീം യുഡിഫ് ആണ്. യുഡിഫ് മന്ത്രിസഭയിൽ എടുക്കുന്ന എല്ലാ തീരുമാനവും ഒറ്റകെട്ടായി.
മന്ത്രിസഭയിലെ തീരുമാനങ്ങൾ ഏകകണ്ഠം. തീരുമാനമെടുക്കാൻ പറ്റിയില്ലെങ്കിൽ മാറ്റിവെക്കും. കേരളത്തിലെ യുവാക്കളെ ചതിച്ച സർക്കാറാണ് പിണറായി വിജയന്റെത്. മന്ത്രിസഭയിലെ ഭിന്നത മാധ്യമസൃഷ്ടി. ഗുരുവായൂർ നിയമനത്തിൽ ലിസ്റ്റ് തയ്യാറാക്കിയത് തൻ്റെ ഓഫീസിൽ എന്നത് പച്ചക്കള്ളം. എംഎൽഎമാർ ഒപ്പിടില്ല എന്ന പ്രചാരണം തെറ്റ്.
ചില കേന്ദ്രങ്ങൾ തെറ്റായ വാർത്ത ഫീഡ് ചെയ്യുന്നു. ഗുരുവായൂർ ദേവസ്വം മെമ്പർമാരുടെ കാര്യത്തിൽ തർക്കമുണ്ടായില്ല. വൈദ്യുതി വാങ്ങലിൽ KSEB യിൽ നിന്ന് വൈദ്യുതി മന്ത്രിയുടെ ഓഫീസിലേക്ക് ഫയൽ നൽകി. അവിടെനിന്ന് തൻ്റെ ഓഫീസിലേക്ക് കൈമാറി. ഗുരുവായൂർ ദേവസ്വം നിയമനത്തിൽ ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നല്ല. ദേവസ്വം മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









