തിരുവനന്തപുരം: സംസ്ഥാനത്ത് നാഷണല്‍ തെര്‍മല്‍ പവര്‍ സ്റ്റേഷനില്‍ നിന്ന് വൈദ്യുതി ലഭിക്കും. ഡിസംബര്‍- ജനുവരിയില്‍ മാസങ്ങളില്‍ എന്‍ടിപിസിയില്‍ നിന്ന് 270 മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുക. ഫെബ്രുവരി മുതല്‍ 540 മെഗാവാട്ട് ലഭിച്ച് തുടങ്ങും.
എന്‍ടിപിസിയുടെ ചെയര്‍മാനുമായി മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. യൂണിറ്റിന് 5 രൂപ 40 പൈസ നിരക്കിലാണ് എന്‍ടിപിസി വൈദ്യുതി നല്‍കുന്നത്.
വൈദ്യുതി വാങ്ങല്‍ കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനും വൈദ്യുതി മന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫും തമ്മിലുള്ള തര്‍ക്കത്തില്‍ സമവായമായി. ഇന്നലെ രാത്രി ക്ലിഫ് ഹൗസില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനും വൈദ്യുതി മന്ത്രി സണ്ണി ജോസഫുമായി നടത്തിയ ചര്‍ച്ചിലാണ് സമവായം ഉരുത്തിരിഞ്ഞത്.ഭിന്നത പരിഹരിച്ച് മുന്നോട്ട് പോകാനാണ് ധാരണ. വൈദ്യുതി പ്രതിസന്ധി ഉണ്ടന്ന് തെറ്റിദ്ധരിപ്പിച്ച കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ എം.ജി രാജ മാണിക്യത്തിന്റെ റിപ്പോര്‍ട്ടില്‍ വിശദാന്വേഷണം വേണ്ട എന്നതാണ് സമവായ ഫോര്‍മുല. വിശദമായ അന്വേഷണം ഒഴിവാക്കി വസ്തുത പരിശോധന മാത്രം മതിയെന്നാണ് പുതിയ ധാരണ. പ്രതിസന്ധി ഇല്ലെന്ന നിഗമനത്തിലേക്ക് എങ്ങനെ എത്തി എന്നതാകും ഊര്‍ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാര്‍ പരിശോധിക്കുക.
തല്‍ക്കാലം തര്‍ക്കങ്ങള്‍ക്ക് പരിഹാരമായെങ്കിലും അത് അന്തിമമെന്ന് പറയാന്‍ ആകില്ല. നിലവില്‍ എന്‍ഡിപിസിയില്‍ നിന്ന് വൈദ്യുതി ലഭ്യമാകുന്നതിലും മുഖ്യമന്ത്രിയുടേതാണ് അവസാനവാക്ക്.









