Headlines

കാലടി സർവ്വകലാശാല സമരം; സസ്പെൻഷനിലായ വിദ്യാർഥികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കാലടി സർവ്വകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഈ ആഴ്ച തന്നെ ഹർജിയിൽ വാദം കേൾക്കാമെന്ന നിലപാടിലാണ് സിംഗിൾ ബെഞ്ച് . തിയതി ഇന്ന് പറയും. വേഗത്തിൽ പരിഗണിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ടല്ലോ എന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

നേരത്തെ നൽകിയ റിട്ട് ഹർജി ഭേദഗതി ചെയ്തുള്ള പുതിയ അപേക്ഷയാണ് വിദ്യാർഥികൾ സമർപ്പിച്ചത്. പരീക്ഷ എഴുതാൻ അർഹതയുള്ളവരാണ് തങ്ങളെന്നും പലർക്കും 60 ശതമാനം ഹാജർ ഉണ്ടെന്നും ഹർജിയിൽ പറയുന്നു. ബാക്കിയുള്ള 20 ശതമാനം ഹജാർ ഇളവ് നൽകാൻ വിസിയക്ക് കഴിയും. ഹാജർ ഇളവിനുള്ള മാപ്പപേക്ഷ സമർപ്പിക്കാൻ ക്യാമ്പസിൽ പ്രവേശിപ്പിക്കാൻ തടസ്സമുള്ളതിനാൽ കഴിഞ്ഞില്ലെന്നും ഹർജിയിൽ പറയുന്നു. വിസിയെ ആക്രമിച്ചെന്നും, പ്രതീകാത്മക ശവസംസ്കാരം നടത്തിയെന്നത് തെറ്റായ കേസ് ആണെന്നും ഹ‍ർജിയിൽ പറയുന്നു.