തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ്സി ചെയര്മാന് എം ആര് ബൈജു ഇന്ന് എസ്ഐടിക്ക് മുന്നില്‍ ഹാജരാകില്ല. ഹൈക്കോടതി വിധി വന്നതിനുശേഷം മാത്രമേ ഹാജരാകൂ എന്ന് ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഇന്ന് ഹാജരാകണം എന്നായിരുന്നു എസ്ഐടി കത്ത് നല്‍കിയത്.
ഹാജരാകുന്നതിലുള്ള അസൗകര്യം ബൈജു അന്വേഷണസംഘത്തെ നേരത്തെ അറിയിച്ചിരുന്നില്ല. അതിനാല്‍ ചെയര്മാന് ഹാജരാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ക്രൈംബ്രാഞ്ച്. നേരത്തെ ഒരുതവണ ബൈജു അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായിരുന്നു. എന്നാല്‍, കഴിഞ്ഞ ബുധനാഴ്ച വീണ്ടും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയിരുന്നില്ല. ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വന്നശേഷം മാത്രം ഹാജരാകാകുവെന്ന നിലപാടില്‍ ആയിരുന്നു പിഎസ്സി ചെയര്മാന്.
ഇന്ന് ഹാജരായില്ലെങ്കില്‍ അക്കാര്യം ഹൈക്കോടതിയെ അറിയിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പിഎസ്സി അംഗങ്ങളില്‍ അഞ്ച് പേരുടെ കൂടി ചോദ്യം ചെയ്യലാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഇതില്‍ നാല് പേര് വനിതകളാണ്. ഇവരുടെ മൊഴി എസ്ഐടി പിഎസ്സി ആസ്ഥാനത്ത് എത്തിയിരിക്കും രേഖപ്പെടുത്തുക. കഴിഞ്ഞദിവസം പിഎസ്സി അംഗം എച്ച് ജോഷിനെ ട്രെയിന്‍ ആസ്ഥാനത്ത് വിളിച്ചുവരുത്തി എസ്ഐടി ചോദ്യം ചെയ്തിരുന്നു.








