ചെന്നൈ: ദീപാവലി ദിനത്തിൽ തമിഴ്നാട്ടില്‍ നടന്നത് ഒന്‍പത് കൊലപാതകങ്ങള്‍. തിരുച്ചിറപ്പള്ളിയില്‍ മൂന്നും ശിവഗംഗയില്‍ രണ്ടും ചെന്നൈ, പെരമ്പല്ലൂര്‍, കടലൂര്‍, തേനി എന്നിവിടങ്ങളില്‍ ഒന്നുവീതവും കൊലപാതകങ്ങളാണ് നടന്നത്. ഇതില്‍ 17 വയസുള്ള രണ്ടു ആണ്‍കുട്ടികളും 20കാരനും ഉള്‍പ്പെടുന്നു.
തേനിയില്‍ റോഡ് തടഞ്ഞ് ദീപാവലി റീല്‍സ് ചിത്രീകരണം നടത്തിയത് ചോദ്യം ചെയ്ത പൊലീസുകാരനെയാണ് തല്ലിക്കൊന്നത്. ശിവഗംഗയില്‍ രണ്ടും ചെന്നൈ, പെരമ്പല്ലൂര്‍, കടലൂര്‍ എന്നിവിടങ്ങളില്‍ ഒന്നുവീതവും കൊലപാതകങ്ങളാണ് നടന്നത്. കടലൂരിലും ശിവഗംഗയിലും ഗുണ്ടാനേതാക്കളാണ് കൊല്ലപ്പെട്ടത്.
തിരുച്ചിറപ്പള്ളിയിലാണ് 17 വയസുള്ള രണ്ട് ആണ്‍കുട്ടികളും 20കാരനും വ്യത്യസ്ത സംഭവങ്ങളില്‍ കൊല്ലപ്പെട്ടത്. സമയപുരം സ്വദേശികളായ രാഹുല്‍ (17), ആര് വിശാല്‍ (17) എന്നിവരെ അജ്ഞാതര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ധനലക്ഷ്മി ശ്രീനിവാസന് സര്‍വകലാശാല ക്യാംപസിന് സമീപമുള്ള കനാലിനടുത്ത് വെച്ച് ആയുധങ്ങളുമായി എത്തിയ സംഘമാണ് ഇവരെ ആക്രമിച്ചത്.
കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണത്തിന് മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി എസ്പി ഡോംഗരെ പ്രവീണ്‍ ഉമേഷ് അറിയിച്ചു. പുരത്തുകുടിയില് പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ക്രിസ്റ്റഫറിനെ (20) കുത്തി കൊലപ്പെടുത്തുകയായിരുന്നു.
സംഭവങ്ങള്‍ക്ക് പിന്നാലെ തമിഴ്നാട്ടില്‍ ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. ക്രമസമാധാന തകര്‍ച്ചയില്‍ മുഖ്യമന്ത്രി വിജയ് കണ്ണ് തുറക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.








