ഇസ്രായേലിൽ സർക്കാർ രൂപീകരിക്കാൻ ഗാദി ഐസൻകോട്ടിനെ ക്ഷണിച്ച് നെതന്യാഹു

ഇസ്രായേലിൽ സർക്കാർ രൂപീകരിക്കാൻ ഗാദി ഐസൻകോട്ടിനെ ക്ഷണിച്ച് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു. 67 പേരുടെ പിന്തുണ ഉറപ്പായതോടെയാണ് ഐസൻകോട്ടിനെ സ‍ർക്കാർ രൂപീകരണത്തിനായി ക്ഷണിച്ചത്. യാഷർ പാർട്ടി നേതാവും മുൻ സൈനിക മേധാവിയുമായ ഗാദി ഐസൻകോട്ട് ഇതോടെ ഇസ്രയേലിന്റെ 15-ാമത് പ്രധാനമന്ത്രിയാകും.

അറബ് പാർട്ടികളുടെ പുറത്തുനിന്നുള്ള പിന്തുണ ഐസൻകോട്ട് ഉറപ്പിച്ചു. തീവ്ര വലത്പക്ഷ സഖ്യം വിട്ട UTJ പാർട്ടിയും ഐസൻകോട്ടിനെ പിന്തുണച്ചേക്കും.ഇസ്രായേലിൽ ദേശീയ ഐക്യ ഗവൺമെന്റ് വേണമെന്ന് നെതന്യാഹു ആഹ്വാനം ചെയ്തു. എല്ലാ സയണിസ്റ്റ് പാർട്ടികളെയും ഉൾപ്പെടുത്തിയുള്ള ദേശീയ ഐക്യ സർക്കാർ സ്ഥാപിക്കണമെന്നാണ് ആഹ്വാനം. എങ്കിൽ മാത്രമേ ഇറാനിൽ നിന്നുള്ള ആണവ ഭീഷണി അവസാനിപ്പിക്കാൻ ദേശീയ ഐക്യ സർക്കാരിനെ സാധിക്കൂ. ഇസ്രായേലിനെ ഒരു ജൂത രാഷ്ട്രമായി സംരക്ഷിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.