ഡല്‍ഹി: കേരള ഹൗസില്‍ ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനായി ഫോര്‍ച്ചുണര്‍ കാര്‍ വാടകക്ക് എടുത്തു. നിലവില്‍ ഗവര്‍ണര്‍ക്കായി ഉപയോഗിക്കുന്ന ഇന്നോവയ്ക്ക് പകരം ടൊയോട്ട ഫോര്‍ച്ചുണര്‍ വേണമെന്ന് ഗവര്‍ണര്‍ റെസിഡന്റ് കമ്മീഷണറെ അറിയിച്ചിരുന്നു. പുതിയ ഫോര്‍ച്ചുണര്‍ കാര്‍ വാങ്ങാനുള്ള നടപടികളും ആരംഭിച്ചു.
ഗവര്‍ണറുടെ ഉയരമാണ് ബുദ്ധിമുട്ടായത്. ഇന്നോവ കാറിലേക്ക് കയറുമ്പോഴും ഇരിക്കുമ്പോഴും ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു എന്ന് വ്യക്തമാക്കുകയായിരുന്നു. കേരളത്തിലും അദ്ദേഹം ഉപയോഗിക്കുന്നത് ഫോര്‍ച്ചുണര്‍ കാര്‍ ആണ്. ടൊയോട്ട ഫോര്‍ച്ചുണര്‍ വേണമെന്ന് ഗവര്‍ണര്‍ റെസിഡന്റ് കമ്മീഷണറെ അറിയിച്ചിരുന്നു. ഡല്‍ഹിയില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്നോവ ആണ് ഉപയോഗിക്കാറുള്ളത്. ഇന്ന് ഡല്‍ഹിയില്‍ എത്തുന്ന ഗവര്‍ണര്‍ക്കായി കാര്‍ വാടകയ്ക്ക് എടുത്തു.
നേരത്തെ, ഉയര പ്രശ്നമുള്ളതുകൊണ്ടുതന്നെ കേരള ഹൗസില്‍ ഗവര്‍ണര്‍ ഉപയോഗിച്ചുകൊണ്ടിരുന്ന കട്ടില് മാറ്റി സിക്കിം ഹൗസില്‍ ഉപയോഗിച്ചിരുന്ന കട്ടില് കൊണ്ടുവന്നിരുന്നു.







