ബിഎൽഎം സഹകരണ സൊസൈറ്റി സാമ്പത്തിക തട്ടിപ്പിൽ സ്ഥാപകൻ ആർ പ്രേംകുമാറിനെതിരെ കൊച്ചിയിൽ പുതിയ കേസ്. ഇടുക്കി സ്വദേശിയുടെ പരാതിയിൽ കോതമംഗലം പൊലീസ് കേസെടുത്തു. ആർ പ്രേംകുമാർ ഒരുകോടി 60 ലക്ഷം തട്ടിയെന്നാണ് പരാതി.
ഇന്ന് ഉച്ചയോടെയാണ് തമിഴ്നാട്ടിൽ നിന്നും കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം പ്രേംകുമാറിനെ കോഴിക്കോട് എത്തിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.നിക്ഷേപകനായ അരുൺ കശ്യപ് നടക്കാവ് പൊലീസിൽ നൽകിയ പരാതിയിലാണ് പ്രേംകുമാറിനെ അറസ്റ്റ് ചെയ്തത്. 300 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തൽ.
ഒരുകോടി 60 ലക്ഷം തട്ടിയെന്നു പരാതിക്കാരി സോണിയ സെബാസ്റ്റ്യൻ പരാതിയിൽ പറയുന്നു. 30% കമ്മീഷൻ നൽകാമെന്ന് വാഗ്ദാനം നടത്തി എന്നും പരാതിയിലുണ്ട്. പണാപഹരണം വിശ്വാസവഞ്ചന ഭീഷണിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഉയർന്ന പലിശയും വൻ ലാഭവും വാഗ്ദാനം ചെയ്തതാണു സൊസൈറ്റി ആകർഷിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കാലാവധി പൂർത്തിയായിട്ടും നിക്ഷേപം പിൻവലിക്കാൻ പലർക്കും കഴിഞ്ഞില്ലെന്നും ആരോപണമുണ്ട്. ബിഎൽഎമ്മിനെതിരെ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റും അന്വേ ഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, തനിക്കെതിരെ കള്ളക്കേസ് ആണെന്നും നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും പ്രേംകുമാർ പറഞ്ഞു. ഇയാളുടെ അറസ്റ്റിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കെതിരെ വിമർശനവുമായി ഡിഎംകെ രംഗത്തെത്തി. മുഖ്യമന്ത്രിയ്ക്ക് എന്ത് ബന്ധമെന്നാണ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ ചോദിച്ചു. ആർ പ്രേംകുമാറും വിജയും ഒപ്പമുള്ള ഫോട്ടോ ഉയർത്തിയായിരുന്നു വിമർശനം.







