Headlines

‘ഒരു മികച്ച യോദ്ധാവ്, എല്ലാവരും വോട്ട് ചെയ്യണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണയുമായി ട്രംപ്

ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പിന്തുണ നൽകുന്നതായി ആവർത്തിച്ച് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ട്രംപിന്റെ പ്രസ്താവന. നെതന്യാഹു ഒരു മികച്ച യോദ്ധാവാണെന്നും തുടങ്ങി വച്ച ജോലികൾ പൂർത്തിയാക്കാനുള്ളതിനാൽ നെതന്യാഹുവിന് വോട്ട് ചെയ്യണമെന്നും ട്രംപ്. അതേസമയം ഒക്ടോബർ 27ന് ഇസ്രയേൽ പാർലമെന്റിലേക്ക് നടക്കാനിരുന്ന തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താൻ ഇറാൻ ശ്രമിച്ചേക്കാമെന്ന മുന്നറിയിപ്പുമായി നെതന്യാഹു രംഗത്തെത്തി.

അതിനിടെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇറാൻ തങ്ങൾക്കെതിരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നാണ് നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പ്രസ്താവന.പ്രതിരോധത്തിനും ആക്രമണത്തിനും ഇസ്രായേൽ സൈന്യം തയ്യാറാണെന്നും നെതന്യാഹു വ്യക്തമാക്കി.

തങ്ങൾക്കെതിരായ പുതിയ ആക്രമണങ്ങൾ ഒരു ഫലവും ചെയ്യില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബാസ് അരഗ്ചി. ഒരു എപ്പിക് ഫ്യൂറിക്ക് സമയമായെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞതിന് പിന്നാലെയാണ് ഇറാന്റെ മറുപടി. യുദ്ധം ഉണ്ടായാലും ഇല്ലെങ്കിലും ഇറാന്റെ നയത്തിൽ മാറ്റമുണ്ടാകില്ലെന്നും അരഗ്ചി. അതേസമയം ഇറാനെതിരെ ഇന്ന് ആക്രമണം നടത്തില്ലെന്ന് ട്രംപ് വ്യക്തമാക്കി. നയതന്ത്ര ചർച്ചകൾക്കായി ഖത്തർ പ്രതിനിധി ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ സന്ദർശനം നടത്തുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന.