Headlines

ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാക്കാന്‍ സിപിഐഎം; എകെജി ഭവന് മുന്നില്‍ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിക്കും

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം.ഡല്‍ഹയില്‍ ഇന്ന് സിപിഐഎം പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ 11.15ന് സിപിഐഎം ദേശീയ ആസ്ഥാനമായ എകെജി ഭവന് മുന്നില്‍ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു പ്രതിഷേധിക്കും. സിപിഐ എം ജനറല്‍ സെക്രട്ടറി എംഎ ബേബി അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. (cpim protest against gyanesh kumar today in delhi)

ഇതിന് പുറമെ എന്‍എസ്‌യുഐയും ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു പ്രതിഷേധം നടത്തുമെന്ന് അറിയിച്ചു. ഇത് കൂടാതെവിവിധ യുവജന സംഘടനകകളും മിന്നല്‍ പ്രതിഷേധങ്ങള്‍ നടത്തിയേക്കും. അതേസമയം സിജെപി നേതാക്കളായ സൗരവ് ദാസ് അശുതോഷ് റങ്ക എന്നിവര്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് നടപടിക്ക് എതിരെ മേല്‍കോടതിയെ സമീപിക്കാനാണ് സിജെപി തീരുമാനം.

രണ്ട് ദിവസത്തേക്കാണ് സിജെപി നേതാക്കളുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയിരിക്കുന്നത്. ഒക്ടോബര്‍ 13-ാം തിയതിയാണ് അശുതോഷ് റാങ്കയും സൗരവ് ദാസും ജുഡീഷ്യല്‍ കസ്റ്റഡിയിലാകുന്നത്. സിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളും കണ്‍വീനറുമാരുമായ ഇരുവരേയും മോചനം തടയുന്നതിനായി ജാമ്യ നടപടികള്‍ മനപൂര്‍വം വൈകിപ്പിക്കുന്നുവെന്ന ആക്ഷേപത്തിന് പിന്നാലെയാണ് ഇരുവരും സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിലെത്തുന്നത്. ഒക്ടോബര്‍ 13ന് ഇരുവരേയും അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ഈ കസ്റ്റഡിയാണ് രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.