തിരുവനന്തപുരം: ബേക്കറികളിലൂടെ പതിനഞ്ച് ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വിൽപന നടത്താനുള്ള തീരുമാനം എക്സൈസ് മന്ത്രി എം ലിജു അറിയാതെ. ഉദ്യോഗസ്ഥ തലത്തിലുള്ള അനുമതി മാത്രമെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. സംഭവത്തിൽ എക്സൈസ് കമ്മീഷണറോട് മന്ത്രി അടിയന്തര റിപ്പോർട്ട് തേടി. വീര്യം കൂടിയ വൈൻ ബേക്കറികളിൽ ലഭ്യമാക്കുന്നതിൽ ആശങ്കയുണ്ടെന്ന് എക്സൈസ് മന്ത്രി എം ലിജു വ്യക്തമാക്കി.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഹോർട്ടി വൈൻ വിൽപനയ്ക്ക് അനുമതി നൽകിയിരുന്നത്. നിലവിൽ നാല് സ്ഥാപനങ്ങൾക്കാണ് ഹോർട്ടി വൈൻ നിർമിക്കാൻ അനുമതിയുള്ളത്. എന്നാൽ ഈ നടപടി മന്ത്രിയുടെ അറിവോടെയല്ലെന്നാണ് പുറത്തുവരുന്ന വിവരം. വിഷയത്തിൽ ഉദ്യോഗസ്ഥ തലത്തിൽ എങ്ങനെ തീരുമാനം ഉണ്ടായെന്നതിൽ വിശദീകരണം തേടും.ഉദ്യോഗസ്ഥനെതിരെയും നടപടി ഉണ്ടായേക്കും.









