Headlines

വിവാദങ്ങള്‍ ഒഴിയുന്നില്ല; രമ്യ ഹരിദാസ് എംഎല്‍എയുടെ നടപടികളില്‍ വിയോജിപ്പ് രേഖപ്പെടുത്തി രണ്ട് മണ്ഡലം കമ്മിറ്റികള്‍ പ്രമേയം പാസാക്കി

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒഴിയുന്നില്ല. എംഎല്‍എയുടെ നടപടികളില്‍ വിയോജിപ്പ് രേഖപ്പെടുത്തി ചിറയിന്‍കീഴിലെ രണ്ട് മണ്ഡലം കമ്മിറ്റികള്‍ പ്രമേയം പാസാക്കി. കിഴുവില്ലം , കൂന്തള്ളൂര്‍ മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായാണ് പ്രണയം പാസാക്കിയത്. (Two constituency committees passed resolutions against remya haridas)

എംഎല്‍എയുടെ മേല്‍ പാര്‍ട്ടിക്ക് നിയന്ത്രണം വേണമെന്ന് മണ്ഡലം കമ്മിറ്റികള്‍. പുറത്താക്കിയ സജാദിനെ തിരിച്ചെടുക്കണമെന്നും പ്രമേയത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ആസ്തി വികസന ഫണ്ടുകളില്‍ നിന്ന് രണ്ട് മണ്ഡലം കമ്മിറ്റികളിലെ പഞ്ചായത്തുകള്‍ക്കായി സഹായങ്ങള്‍ നല്‍കുന്നില്ല എന്നും വിമര്‍ശനം. ജില്ലാ നേതാക്കളെയും പ്രാദേശിക നേതാക്കളെയും എംഎല്‍എ അവഗണിക്കുന്നു എന്ന് കാട്ടി നേതാക്കള്‍ കെപിസിസിക്കും പരാതി നല്‍കും.വ്യക്തിപരമായ കാരണങ്ങളാല്‍ കഴിഞ്ഞ ദിവസമാണ് എംഎല്‍എയുടെ പേഴ്‌സണല്‍ സ്റ്റാഫ് വിമല്‍ രാജിവച്ചത്. എന്നാല്‍ എംഎല്‍എയുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ഒത്തുപോകാന്‍ കഴിയാത്ത സാഹചര്യവുമാണ് രാജിയിലേക്ക് നയിച്ചത് എന്നാണ് സൂചന. നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പാളയം പ്രദീപിനെ പേഴ്‌സണല്‍ അസിസ്റ്റന്റായി നിയമിക്കാനുള്ള നീക്കം കോണ്‍ഗ്രസിനുള്ളില്‍ വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.