കൊച്ചി ∙ കളമശേരിയിൽ സ്പായിൽ ജോലി വാഗ്ദാനം നൽകി മുൻ അധ്യാപികയായ യുവതിയെ ലഹരി നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേർ കൂടി പിടിയിൽ. രണ്ടാം പ്രതി വയനാട് സ്വദേശി അമ്മു എന്ന ശരണ്യ, ഇവരുടെ സുഹൃത്ത് മൂന്നാം പ്രതി സഞ്ജു എന്നിവരാണ് ഇന്നു രാവിലെ പിടിയിലായത്. വയനാട്ടുനിന്നുമാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
കേസിൽ സ്പാ നടത്തിപ്പുകാരനും ഒന്നാം പ്രതിയുമായ ആലപ്പുഴ കാർത്തികപ്പിള്ളി ഇരിക്കാവ് എസ്ആർ നിവാസിൽ ശ്രീരാജ്, നാലാം പ്രതി തൃക്കാക്കര തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ എന്നിവർ തിങ്കളാഴ്ച പിടിയിലായിരുന്നു. ശ്രീരാജും ജിത്തും അമ്മുവുമാണ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. അമ്മുവാണ് ക്രൂരമായി പീഡിപ്പിച്ചതെന്നാണ് യുവതി മൊഴി നൽകിയിരുന്നത്.







