ന്യൂഡൽഹി ∙ കുഞ്ഞിനെ ആശ്വസിപ്പിക്കാൻ ‘കരയല്ലേ, അച്ഛനിപ്പോൾ വരും’ എന്നു പറഞ്ഞ അമ്മയോട് ‘ഏത് അച്ഛൻ’ എന്നു ചോദിച്ചയാൾ കുറ്റക്കാരനാണെന്നു തീസ് ഹസാരി കോടതി വിധിച്ചു. ലൈംഗികാധിക്ഷേപവും സ്ത്രീയുടെ അന്തസ്സ് ഹനിക്കുന്ന നടപടിയുമാണെന്നു ചൂണ്ടിക്കാട്ടിയാണു കോടതി നടപടി.
2021ൽ യുവതി കുഞ്ഞിനൊപ്പം റോഡിലൂടെ നടക്കുന്നതിനിടെയാണു തേപ്പുകട നടത്തുന്നയാൾ മോശം പരാമർശം നടത്തിയത്. ചോദ്യം സ്ത്രീക്ക് ഒന്നിലേറെ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന ധ്വനിയുണ്ടാക്കുമെന്നും കുട്ടിയുടെ പിതൃത്വത്തെ ചോദ്യം ചെയ്യുന്നതിനു തുല്യമാണെന്നും കോടതി പറഞ്ഞു. യുവതി വിവരം വീട്ടിൽ അറിയിച്ചതോടെ ഭർതൃപിതാവാണു പൊലീസിനെ വിവരമറിയിച്ചത്.
‘കരയല്ലേ, അച്ഛനിപ്പോൾ വരും’ എന്ന് അമ്മ, ഏത് അച്ഛൻ എന്നു മറുചോദ്യം; യുവാവ് കുറ്റക്കാരൻ






