പുതിയ കാലത്ത് പെട്ടെന്ന് ചില ഭക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ‘ സൂപ്പര്‍ ഫുഡ്സ്’ എന്ന പേരില്‍ ട്രെന്ഡിംഗാകും. ആരോഗ്യത്തിനായി ഇത് കഴിയ്ക്കൂ എന്ന പരസ്യങ്ങളും ചില ഫിറ്റ്നസ് ട്രെയിനര്‍മാരുടേയും മറ്റും സാക്ഷ്യപത്രങ്ങളും നമ്മുടെ ഫീഡില്‍ നിറയും. അങ്ങനെ ഒരു കാലത്ത് വളരെ പെട്ടെന്ന് ട്രെന്‍ഡിംഗായ രണ്ട് ഭക്ഷണങ്ങളാണ് പംപ്കിന്‍ വിത്തുകളും സണ്‍ഫ്ളവര്‍ വിത്തുകളും. ഇവ ഡയറ്റ് ചെയ്യുന്നവര്‍ക്കും വണ്ണം കുറയ്ക്കാന്‍ താത്പര്യമുള്ളവര്‍ക്കും അത്യുത്തമമാണോ? ഇവ രണ്ടിലേതാണ് കൂടുതല്‍ നല്ലത്? അതോ രണ്ടും ഒരുമിച്ച് കഴിക്കേണ്ടി വരുമോ? പരിശോധിക്കാം. ( Pumpkin Seeds vs. Sunflower Seeds: Which Is Better for Weight Management?)
കലോറി
ഒരു ഔണ്‍സ് വീതം അതായത് 30 ഗ്രാം വീതം ഈ രണ്ട് വിത്തുകളുമെടുത്താല് തന്നെ ഇതില്‍ 150ല്‍ ഏറെ കലോറി അടങ്ങിയിട്ടുണ്ടെന്ന് കാണാം. 30 ഗ്രാം പംപ്കിന്‍ സീഡ്സില്‍ 166 കലോറിയും സണ്‍ഫ്ളവര്‍ സീഡ്സില്‍ 183 കലോറിയും അടങ്ങിയിട്ടുണ്ട്. സണ്‍ഫ്ളവര്‍ സീഡ്സില്‍ 5.6 ഗ്രാം പ്രോട്ടീനുള്ളപ്പോള്‍ പംപ്കിന്‍ സീഡ്സിലുള്ളത് 8.9 ഗ്രാം പ്രോട്ടീനാണ്. സണ്‍ഫ്ളവര്‍ സീഡ്സില്‍ 7.35 ഗ്രാം കാര്‍ബും 14.5 ഗ്രാം പ്രോട്ടീനുമാണ് അടങ്ങിയിരിക്കുന്നത്. പംപ്കിന്‍ സീഡ്സില്‍ 5.61 ഗ്രാം കാര്‍ബ്സും 12 ഗ്രാം ഫാറ്റുമാണുള്ളത്.
കലോറിയും പ്രോട്ടീനും പരിഗണിക്കുമ്പോള്‍ വണ്ണം കുറയാന്‍ പംപ്കിന്‍ സീഡ്സാണ് താരതമ്യേനെ നല്ലത്.
എന്തുകൊണ്ടാണ് ഇവ സൂപ്പര്‍?
മഗ്നീഷ്യം, ഫോസ്ഫറസ്, അയേണ്‍, സിങ്ക് തുടങ്ങിയ മിനറലുകളുടെ കലവറയാണ് ഈ സീഡ്സ്. ഈ രണ്ട് വിത്തുകളെ അപേക്ഷിച്ച് നോക്കിയാല്‍ സണ്‍ഫ്ളവര്‍ സീഡ്സില്‍ ഫൈബര്‍ കൂടുതലെന്ന് കാണാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
വണ്ണം കുറയാന്‍ അത്യുത്തമമോ?
വളരെ കുറച്ച് അളവെടുത്താന് തന്നെ കൂടുതല്‍ കലോറി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ് ഈ രണ്ട് വിത്തുകളും. അതുകൊണ്ട് ഇവ ഒരുപാട് കഴിയ്ക്കുന്നത് വണ്ണം കുറയുന്നതിന് അത്ര കണ്ട് സഹായകമാകില്ല. അതുകൊണ്ട് നിങ്ങള്‍ ഓരോ ദിവസവും ഇത് എത്രത്തോളം കഴിയ്ക്കുന്നു എന്നതിനെക്കുറിച്ച് നല്ല ശ്രദ്ധ വേണം.
നിങ്ങള്‍ ഒരു 2000 കലോറി ഭക്ഷണക്രമമാണ് പിന്തുടരുന്നതെങ്കില് അതില്‍ 2അര ഔണ്‍സ് നട്ട്സും സീഡ്സുമാണ് ഉള്‍പ്പെടുത്തേണ്ടത്. ഒരു ടേബിള്‍ സ്പൂണ്‍ നട്ട്സ് ദിവസവും കഴിക്കുന്നതാണ് നല്ലത്.






