Headlines

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; പ്രതി പാർവതി മായയ്ക്ക് ജാമ്യം

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പാർവതി മായയ്ക്ക് ജാമ്യം. രണ്ട് കേസുകളിൽ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വര്ഷങ്ങളായി പണം നൽകി ജോലിയ്ക്കായി കാത്തിരിക്കുന്നവരെ അടക്കമാണ് ഇവർ ജോലി വാഗ്താനം നൽകി വഞ്ചിച്ചത്. നൽകിയ പണം തിരികെ വേണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളടക്കം ‘ആംസ്റ്റർ’ ഓവര്‍സീസ് സ്ഥാപനത്തിലെത്തി പ്രതിഷേധിക്കുകയാണ്. നൽകിയ പണം തിരികെ ചോദിക്കുമ്പോൾ ഭീഷണിപ്പെടുത്തന്ന സാഹചര്യമടക്കം ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു.

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് ഏകദേശം പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് നിലവിലുള്ള എഫ്‌ഐആറിലെ ആരോപണം. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ പാര്‍വതി മായയാണ് ഒന്നാം പ്രതി.