ചാലക്കുടി: തൃശൂർ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ നേതൃത്വത്തിൽ ചാലക്കുടി സി.കെ.എം.എൻ.എസ്.എസ് സീനിയർ സെക്കൻഡറി സ്കൂളിൽ വെച്ച് SSCT കബഡി ടൂർണമെന്റ് – 2026 സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ വൈസ് പ്രിൻസിപ്പൽ മിനി കെ.ജി. സ്വാഗതം ആശംസിച്ച ചടങ്ങിൽ, SSCTപ്രസിഡന്റ് ദിനേശ് ബാബു (സി എസ് എം സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ) അധ്യക്ഷത വഹിച്ചു. ചാലക്കുടി നഗരസഭ ചെയർപേഴ്സൺ ആലിസ് ഷിബു ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ ഡോ. എം. അനിൽകുമാർ മുഖ്യപ്രഭാഷണം പ്രഭാഷണം നടത്തി. പി.ടി.എ സി പ്രസിഡന്റ് രാകേഷ് വി.ആർ ആശംസകൾ നേർന്നു. അഡ്മിൻ ഇൻചാർജ് എലിസബത്ത് മാത്യു നന്ദി രേഖപ്പെടുത്തി. വിവിധ സ്കൂളുകളിൽ നിന്നും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും U14,U17,U19 വിഭാഗങ്ങളിലായി 350തോളം കബഡി താരങ്ങളും പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങിനെ തുടർന്ന് കബഡി മത്സരങ്ങൾ ആരംഭിച്ചു.
SSCT കബഡി ടൂർണമെന്റ് – 2026ന്റെ സമാപനച്ചടങ്ങിൽ BCCI നാഷണൽ പാനൽ അമ്പയർ ടോണി ഇമ്മട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ. എം. അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ മിനി കെ.ജി. സ്വാഗതം ആശംസിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി U14, U17, U19 വിഭാഗങ്ങളിലായി 350-ഓളം വിദ്യാർഥികൾ പങ്കെടുത്ത ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീമുകൾക്കും താരങ്ങൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു. കായികരംഗത്ത് വിദ്യാർഥികൾ കൈവരിച്ച നേട്ടങ്ങളെ ചടങ്ങിൽ അഭിനന്ദിച്ചു. കായികാധ്യാപകൻ രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.






