കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ പിടിച്ചെടുത്ത വസ്തുക്കളുടെ റിപ്പോർട്ട് ഇന്ന് വിജിലൻസ് മൂവാറ്റുപുഴ കോടതിയിൽ നൽകും. ഡോളർ വിദേശയാത്രയ്ക്ക് വേണ്ടി എടുത്ത് വെച്ചതെന്നാണ് പ്രജനി രാജന്റെ മൊഴി. 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും 4 പവൻ സ്വർണ കോയിനുമാണ് പിടിച്ചെടുത്തത്. വിശദമായ അന്വേഷണം നടത്താനാണ് വിജിലൻസ് തീരുമാനം.
14 ലക്ഷം രൂപ ലോഡ്ജിന്റെ വാടക എന്നാണ് മൊഴി നൽകിയിരിക്കുന്നത്. പ്രജനിക്കെതിരെ 8 മാസം മുൻപ് ആരംഭിച്ച അന്വേഷണമെന്ന് വിജിലൻസ്. സംഭവത്തിൽ ഇൻകം ടാക്സിന് കത്ത് നൽകും. തേവരയിലെ ജി.എസ്.ടി ജോയിന്റ് കമ്മീഷണർ ഓഫിസ്,പ്രജനിയുടെ പച്ചാളത്തെ വീടുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ശനിയാഴ്ച രാവിലെ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് രാത്രി ഒമ്പതിനാണ്.
Logo
live TV
Advertisement
Kerala News
അനധികൃത സ്വത്ത് സമ്പാദന കേസ്; GST ജോയിന്റ് കമ്മീഷണറുടെ വീട്ടിലെ റെയ്ഡിൽ വിശദമായ അന്വേഷത്തിന് വിജിലൻസ്
24 Web Desk
12 minutes ago
Google News
2 minutes Read
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ പിടിച്ചെടുത്ത വസ്തുക്കളുടെ റിപ്പോർട്ട് ഇന്ന് വിജിലൻസ് മൂവാറ്റുപുഴ കോടതിയിൽ നൽകും. ഡോളർ വിദേശയാത്രയ്ക്ക് വേണ്ടി എടുത്ത് വെച്ചതെന്നാണ് പ്രജനി രാജന്റെ മൊഴി. 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും 4 പവൻ സ്വർണ കോയിനുമാണ് പിടിച്ചെടുത്തത്. വിശദമായ അന്വേഷണം നടത്താനാണ് വിജിലൻസ് തീരുമാനം.
14 ലക്ഷം രൂപ ലോഡ്ജിന്റെ വാടക എന്നാണ് മൊഴി നൽകിയിരിക്കുന്നത്. പ്രജനിക്കെതിരെ 8 മാസം മുൻപ് ആരംഭിച്ച അന്വേഷണമെന്ന് വിജിലൻസ്. സംഭവത്തിൽ ഇൻകം ടാക്സിന് കത്ത് നൽകും. തേവരയിലെ ജി.എസ്.ടി ജോയിന്റ് കമ്മീഷണർ ഓഫിസ്,പ്രജനിയുടെ പച്ചാളത്തെ വീടുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ശനിയാഴ്ച രാവിലെ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് രാത്രി ഒമ്പതിനാണ്.
Read Also: പുകപരിശോധനയ്ക്കായി KSRTC ബസ് 200 കിലോമീറ്ററോളം സഞ്ചരിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് CMD
രണ്ടേമുക്കാൽ കോടി രൂപയോളം അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്ന പ്രാഥമികാന്വേഷണ റിപ്പോർട്ടിനെത്തുടർന്നാണ് ഇന്നലത്തെ റെയ്ഡ് എന്ന് വിജിലൻസ് പറയുന്നു. കീഴ് ഉദ്യോഗസ്ഥർ കണ്ടെത്തുന്ന നികുതി വെട്ടിപ്പ് കേസുകളിൽ അന്വേഷണത്തിന് ഉത്തരവിടേണ്ടതും വിശദമായ റിപ്പോർട്ട് നൽകേണ്ടതും ജോയിന്റ് കമ്മിഷണറാണ്. നികുതി വെട്ടിപ്പുകാരെ നേരിട്ട് കണ്ട് പണം കൈപ്പറ്റി കേസുകൾ ഒത്തു തീർപ്പാക്കുന്നുവെന്നാണ് വിജിലൻസിന് ലഭിച്ച പരാതി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ നിന്ന് പണവും ഡോളറും കണ്ടെത്തിയത്.