സി.ജോസഫ് വിജയ് സർക്കാർ ചെയ്തത്. തമിഴ്നാട്ടിൽ 1.15 ലക്ഷം വീടുകളിലാണ് പിഎം സൂര്യഘർ പ്രകാരം സോളർ പാനലുള്ളത്. 362.97 മെഗാവാട്ടാണ് സ്ഥാപിതശേഷി. സബ്സിഡി നേടിയത് 669.33 കോടി രൂപ. ബിഹാറിൽ 31,681 വീടുകളിൽ പുരപ്പുറ സോളറുണ്ട്. 111.78 മെഗാവാട്ടാണ് സ്ഥാപിതശേഷി. സബ്സിഡി നേടിയത് 194.92 കോടി രൂപ.
രാജ്യത്ത് ഏറ്റവും മുൻനിരയിലും ദക്ഷിണേന്ത്യയിൽ ഒന്നാമതുമായ കേരളത്തിൽ 3.65 ലക്ഷം വീടുകളിലാണ് പിഎം സൂര്യഘർ പ്രകാരം പുരപ്പുറ സോളർ സംവിധാനമുള്ളത്. 1383.77 മെഗാവാട്ടാണ് സ്ഥാപിത ഉൽപാദനശേഷി. 2321.45 കോടി രൂപ സബ്സിഡിയും നേടി. തൊട്ടടുത്തുള്ള ആന്ധ്രപ്രദേശിൽ 4.11 ലക്ഷം വീടുകളിൽ പുരപ്പുറ സോളർ ഉണ്ടെങ്കിലും സ്ഥാപിതശേഷി 1148.4 മെഗാവാട്ട് ആണ്. സബ്സിഡി നേട്ടം 2160.36 കോടി രൂപ.









