തിരുവനന്തപുരം: മാസപ്പടി കേസില്‍ ഇഡിയുടെ കത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതില്‍ നിര്‍ണായക തീരുമാനം ഉടന്‍. മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചു. സെക്രട്ടേറിയറ്റിലെ സി എം ഓഫിസിലാണ് കൂടിക്കാഴ്ച. (cm-home minister meeting to discuss ED report recommending case against Pinarayi)
പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഇ ഡിയുടെ കത്ത്. പ്രാഥമിക അന്വേഷണം നടത്തണോ അതോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണോ എന്നതില്‍ മുഖ്യമന്ത്രി -ആഭ്യന്തര മന്ത്രി കൂടിക്കാഴ്ചയില്‍ തീരുമാനമുണ്ടാകും. രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് തീരുമാനം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാനുളള സാധ്യതയുമുണ്ട്.
ഇ ഡി റിപ്പോര്‍ട്ട് നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്തിമ തീരുമാനത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടന്നിരുന്നില്ല. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള തെളിവുകള്‍ ഇഡി റിപ്പോര്‍ട്ടിലുണ്ടെന്നാണ് നിയമോപദേശം. ഏത് രീതിയിലാണ് അന്വേഷണം എന്നത് സര്‍ക്കാരിന് തീരുമാനിക്കാം എന്നും നിയമപദേശത്തില്‍ ഉണ്ട്. വിജിലന്‍സിന്റെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് സാധ്യത.
പിണറായി വിജയന് ഉള്‍പ്പെടെ എതിരായി കേസെടുക്കുന്നതില്‍ തീരുമാനം വൈകുന്നതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിണറായിയ്ക്കെതിരെ കേസെടുത്താല്‍ ഉണ്ടാകുന്ന നിയമപ്രശ്നങ്ങള്‍ ഒഴിഞ്ഞെന്നാലും ഇതുണ്ടാക്കുന്ന രാഷ്ട്രീയ, ക്രമസമാധാന പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടി ആഭ്യന്തര വകുപ്പിന് വിശദമായി ചിന്തിക്കേണ്ടി വരും. പഴയ റിപ്പോര്‍ട്ടുകളും മറ്റും കേസ് അന്വേഷണത്തിന് നിയമ തടസമാകാന്‍ പോകുന്നില്ലെന്നാണ് എജി നല്‍കിയിരിക്കുന്ന നിയമോപദേശം. ഹവാല ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും വിജിലന്‍സ് അന്വേഷണം വേണമോ തുടങ്ങിയ കാര്യങ്ങളില്‍ അന്തിമ തീരുമാനം സര്‍ക്കാര്‍ എടുക്കണം.








