ആർഎസ്എസിന് വേണ്ടി കേരളം പിടിക്കാനാണ് ED വരുന്നത്; ജയ് വിളിക്കുന്നവർ ഇത് കൂടി ഓർക്കണം, എം ബി രാജേഷ്

കോഴിക്കോട്: സിപിഐഎമ്മിനെ പിടിക്കാനല്ല പകരം കേരളം പിടിക്കാനാണ് ഇ ഡി വരുന്നതെന്ന് എം ബി രാജേഷ്. കേരളത്തിൽ ഇ ഡി വരുമ്പോൾ സന്തോഷിക്കുന്നവർ സൂക്ഷിക്കണം, ഇന്നത്തെ ഇന്ത്യയിൽ ജീവിക്കുന്ന സാധാരണ മനുഷ്യർ അത് തിരിച്ചറിയണമെന്നും എം ബി രാജേഷ് പറഞ്ഞു.

അസാം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ ബിജെപി പിടിച്ചത് എങ്ങിനെയാണ്? കേരളത്തിൽ ഇ ഡിയ്ക്ക് ജയ് വിളിക്കുന്നവർ ഓർക്കണം ആർഎസ്എസിന് വേണ്ടി കേരളം പിടിക്കാൻ ആണ് ED വരുന്നത്. അത് ഡൽഹി കേജ്‌രിവാൾ കേസ് പഠിച്ചാൽ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.