കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ ഡിജിപി ടോമിന് ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ് ലഭിച്ചതില്‍ പ്രതികരണവുമായി ടി പി സെന്‍കുമാര്‍. പലനാള്‍ കള്ളന് ഒരുനാള്‍ പിടിയില്‍ എന്ന് പറഞ്ഞ അദ്ദേഹം ശിക്ഷാവിധി തികച്ചും മാതൃകാപരമെന്നും വ്യക്തമാക്കി.
ഞാന്‍ ഞാന്‍ തന്നെ ഏകദേശം എട്ടോളം എന്‍ക്വയറികള്‍ നടത്തി റിപ്പോര്‍ട്ടുകള്‍ കൊടുത്തിട്ടുള്ളതായിരുന്നു. പക്ഷേ സാമുദായികമായിട്ടും രാഷ്ട്രീയപരമായിട്ടുള്ള പിടിപാട് രണ്ട് ഭാഗത്തും ഉള്ള ഗവണ്മെന്റുകളില് ഉണ്ടായിരുന്നതുകൊണ്ട് ഒന്നും സംഭവിക്കാറില്ല. പലനാള്‍ ഇതേപോലെ ചെയ്തു വരുമ്പോള്‍ എവിടെയെങ്കിലും കുടുങ്ങും. അങ്ങനെ ഒരു നല്ല പ്രോസിക്യൂട്ടര്‍, ഉദ്യോഗസ്ഥന്മാര്, അന്വേഷിച്ചവര്‍ എല്ലാം, മ്മര്ദത്തിലും സ്വാധീനത്തിലും വീഴാതെ നടന്നതുകൊണ്ട് ഇപ്പോള്‍ ഒരു മാതൃകാപരമായ ഒരു ശിക്ഷാ നടപടിയിലേക്ക് പോകാനായി സാധിച്ചു. ബാക്കിയുള്ള ഐപിഎസുകാരെ ഇതുകണ്ട് അറിഞ്ഞ് മനസിലാക്കണം. അവര്‍ക്കും ഇങ്ങനെയൊക്കെ സംഭവിക്കാന്‍ ഇടവരാതിരിക്കട്ടെ എന്നാണ് ഇത് ഇതില്‍ നിന്നും മനസിലാക്കി കൊടുക്കുന്നത് – അദ്ദേഹം പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ ഡിജിപി ടോമിന് ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിന തടവാണ് കിട്ടിയിരിക്കുന്നത്. 30.84 ലക്ഷം രൂപ പിഴ ശിക്ഷയും ലഭിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം അധികം തടവ് അനുഭവിക്കണം. കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. 2003 – 2007 കാലയളവില്‍ 64.7 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്ന കേസിലാണ് നടപടി.







