സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗം ബാധിച്ചവരിൽ 78 പേർ വിദേശത്ത് നിന്നും വന്നവരാണ്. 26 പേർ ഇതര സംസ്ഥാനത്ത് നിന്നും വന്നവരും സമ്പർക്കത്തിലൂടെ 5 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും 9 സിഐഎസ്എഫുകാർക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് ഒരു മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 24ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച തമിഴ്നാട് സ്വദേശി അരസാകരന്റെ സ്രവ പരിശോധന പോസിറ്റീവാണെന്ന് ഇന്ന് ഫലം വന്നു. സംസ്ഥാനത്ത് ഇതിനോടകം 4311 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് രോഗം ബാധിച്ചവരിൽ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ്. തൃശ്ശൂർ 26, കണ്ണൂർ 14, മലപ്പുറം 13, പത്തനംതിട്ട 13, പാലക്കാട് 12, കൊല്ലം 11, കോഴിക്കോട് 9, ആലപ്പുഴ, എറണാകുളം, ഇടുക്കി 5 വീതം. കാസർകോട് തിരുവനന്തപുരം 4 വീതം.
ഇന്ന് 79 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതിൽ തിരുവനന്തപുരം ജില്ലയിൽ 3 പേരും കൊല്ലം 18, ആലപ്പുഴ, കോട്ടയം എട്ട് വീതം, എറണാകുളം 4, തൃശ്ശൂർ 5, പാലക്കാട് 3, കോഴിക്കോട് 8, മലപ്പുറം 7, കണ്ണൂർ 13, കാസർകോട് 2 പേരുമാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5244 സാമ്പിളുകൾ പരിശോധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
നിലവിൽ 2057 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. 1,80,617 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ 2662 പേർ ആശുപത്രികളിലാമ്. ഇന്ന് മാത്രം 282 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.