കണ്ണൂർ: സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ വിശാല അഴിച്ചുപണിയെ പരിഹസിച്ച് മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്. പി ജെ ആർമി ഇനി പിണറായി ആർമി എന്ന് അറിയപ്പെടുമെന്നും ഇ ഡി കാലത്തെ പിണറായിയുടെ ബുദ്ധിയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനം. പി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. നേരത്തെ പിണറായി വിജയനെ വിമർശിച്ച് മനു തോമസ് രംഗത്തെത്തിയിരുന്നു.
പാർട്ടിയൊന്നാകെ പിണറായി വിജയനൊപ്പം നിൽക്കണം എന്ന സന്ദേശമാണ് സിപിഐഎം വിപുലീകൃത സംസ്ഥാന സമിതി മുന്നോട്ടുവെക്കുന്നതെന്നായിരുന്നു മനു തോമസ് വിമർശിച്ചു. തെറ്റു തിരുത്തൽരേഖയെ അടിസ്ഥാനമാക്കി ഒരു സ്വയം വിമർശനവും ഉണ്ടായിട്ടില്ലെന്നും മനു കുറ്റപ്പെടുത്തി.
വിശാല സംസ്ഥാന സമിതിയിൽ ഏറ്റവും കൂടുതൽ വിമർശനം നേരിട്ട ഘടകം എന്ന നിലയിലാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് പുനസംഘടിപ്പിച്ചത്. 17 അംഗ സെക്രട്ടേറിയേറ്റിൽ നിന്ന് ഡോ.ടി.എം തോമസ് ഐസക്കും ടിപി രാമകൃഷ്ണനും ഒഴിവായി പകരം പി.ജയരാജനെയും. ശിവൻകുട്ടിയേയും
ഉൾപ്പെടുത്തി.സെക്രട്ടേറിയേറ്റിൻെറ അംഗസംഖ്യ ഒന്ന് കൂടി ഉയർത്തി എം.ബി.രാജേഷിനും അവസരം ഒരുക്കി. കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവ് ജോൺ ബ്രിട്ടാസിനെ സെക്രട്ടറിയേറ്റിലെ ക്ഷണിതാവാക്കി.








