സൗദി സേനാത്താവളം ആക്രമിച്ച് ഹൂതികൾ; യെമനിൽ കൂട്ടപ്പലായനം: ആ 77 കപ്പലുകൾ ഹോർമുസിൽ എത്തിയാൽ പിടിച്ചെടുക്കുമെന്ന് ഇറാൻ
ദുബായ് ∙ യെമൻ അതിർത്തിയിൽ സൗദിയുടെ ഖമീസ് മുഷൈത്ത് വ്യോമത്താവളത്തിനുനേരെ ഹൂതി വിമതർ കനത്ത മിസൈൽ, ഡ്രോൺ ആക്രമണം നടത്തി. യുദ്ധവിമാനങ്ങൾ നിർത്തിയിടുന്ന ഹാങ്ങർ, റഡാർ സംവിധാനം, റൺവേ എന്നിവയ്ക്കു നേരെയായിരുന്നു ആക്രമണം. സൗദിയുടെ പിന്തുണയുള്ള യെമൻ സേനയും ഇറാൻപക്ഷ ഹൂതികളും തമ്മിലുള്ള പോരാട്ടം ചെങ്കടൽ തീരത്തെ യെമൻ പ്രവിശ്യകളിൽ രൂക്ഷമായി തുടരുന്നു. പലായനം ചെയ്ത ജനങ്ങളുടെ എണ്ണം 85,000 കവിഞ്ഞു.ഇതിനിടെ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ്…
