കോഴിക്കോട്: പാർട്ടിയിൽ എവിടെയൊക്കെ തിരുത്തലുകൾ വേണ്ടതുണ്ടോ, അവിടെയെല്ലാം തിരുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി എ മുഹമ്മദ് റിയാസ്. വിപുലീകൃത സംസ്ഥാനകമ്മിറ്റിയിൽ എല്ലാ വിഷയവും ചർച്ച ചെയ്യും. പാർട്ടിയെ പുതിയ കാലത്ത് ശക്തിപ്പെടുത്താനുള്ള ചർച്ചയുണ്ടാകുമെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
പ്രതിപക്ഷനേതാവ് പിണറായി വിജയൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ ഇഡി നീക്കം വിപുലീകൃത സംസ്ഥാകമ്മിറ്റിയിൽ ചർച്ച ചെയ്യുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. പിണറായിവേട്ട പാർട്ടിക്കെതിരായ വേട്ടയെന്നും എ വിജയരാഘവൻ .
പാർട്ടിക്ക് തെറ്റുപറ്റിയത് പരിശോധിക്കാനുള്ള കമ്മിറ്റി അല്ലെന്നും വർത്തമാനകാല സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യമെന്നും എ വിജയരാഘവൻ പറഞ്ഞു. ഇ.ഡി പാർട്ടിക്കെതിരെ ആദ്യമായല്ല കേരളത്തിൽ എത്തുന്നത്. എത്രത്തോളം സിപിഎം വിരുദ്ധത സൃഷ്ടിക്കാനാകുമോ എന്നാണ് പരിശ്രമമെന്ന് അദേഹം കുറ്റപ്പെടുത്തി. ഭരണത്തെ ഉപയോഗിച്ച് പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമം. ഇത്തരത്തിലുള്ള ഒരായുധത്തിന്റെ പേരാണ് ഇ.ഡിയെന്ന് എ വിജയരാഘവൻ വിമർശിച്ചു.
ഇഡി സത്യസന്ധമായി പ്രവർത്തിക്കുന്ന സ്ഥാപനം അല്ലെന്ന് എ വിജയരാഘവൻ പറഞ്ഞു. പാർട്ടിയെ ദുർബലപ്പെടുത്താൻ പിണറായി ലക്ഷ്യം വെയ്ക്കുന്നു. ചെയ്യുന്നത് തെറ്റായ കാര്യമാണ്. സിപിഎം നേതൃത്വത്തിൽ അഴിമതിക്ക് വിധേയനായ ഒരാളും ഉണ്ടാവില്ല. അത് കണ്ടെത്താനുള്ള ശേഷി പാർട്ടിക്കുണ്ട്. തെരഞ്ഞെടുപ്പ് പരാജയം പാർട്ടി വിശദമായി ചർച്ച ചെയ്തു കഴിഞ്ഞുവെന്ന് എ വിജയരാഘവൻ കൂട്ടിച്ചേർത്തു.








