Headlines

പൊലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം തകർക്കാൻ പ്രാപ്തിയുള്ള പ്രവർത്തകരുണ്ട്: ഭീഷണിയുമായി സിപിഎം നേതാവ്

അടൂർ ∙ പൊലീസിന്റെയും അവരുടെ മക്കളുടെയും ജനനേന്ദ്രിയം തകർക്കാൻ പ്രാപ്തിയുള്ള പ്രവർത്തകർ തങ്ങൾക്കിടയിലുമുണ്ടെന്നു സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ ഭീഷണി പ്രസംഗം. യുവാവിന്റെ ജനനേന്ദ്രിയം തകർത്ത പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി ക്ഷേമ സമിതി നടത്തിയ അടൂർ പൊലീസ് സ്റ്റേഷൻ മാർച്ചിലാണ് സിപിഎം ഏരിയ കമ്മിറ്റി അംഗവും പട്ടികജാതി ക്ഷേമ സമിതി ജില്ലാ ട്രഷററുമായ എ.ആർ.അജീഷിന്റെ വിവാദ പ്രസംഗമുണ്ടായത്. പൊലീസ് ഇത്തരത്തിലുള്ള മർദന രീതികൾ നിർത്തണമെന്നും അജീഷ് പറഞ്ഞു.