Headlines

റിയാസിന് അനധികൃത സമ്പാദ്യം, 20.5 കോടി എവിടെനിന്ന്?; ദുബായിലേക്ക് പണം കടത്തിയെന്നും ഹവാല സംശയിക്കുന്നതായും ഇ.ഡി

തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ, 20.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നും ഇതിൽ ഒരു ഭാഗം ദുബായിലേക്കു കടത്തിയെന്നും സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ കത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചൂണ്ടിക്കാട്ടുന്നു. ഹവാല ഇടപാടും സംശയിക്കുന്നതായി ഇ.ഡി കത്തിൽ സൂചിപ്പിക്കുന്നു. 2024–25ലെ പണമിടപാടിന്റെ വിവരങ്ങൾ, തെളിവുകൾ, മൊഴികൾ, രേഖകൾ എന്നിവ 25 പേജുള്ള കത്തിലുണ്ടെന്ന് ഇ.ഡി കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു. ദുബായിൽ കമ്പനി സ്ഥാപിക്കാനും ബിസിനസ് നടത്താനും മറ്റുമാണു പണം കടത്തിയതെന്നു…

Read More

സെലെൻസ്കി സഞ്ചരിച്ച വിമാനം ഡ്രോൺ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്: നോർവീജിയൻ പ്രധാനമന്ത്രി

ഓസ്ലോ ∙ നോർവേയിലെ ഭരണാധികാരിയായിരുന്ന ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഓസ്ലോയിലേക്ക് പോയ യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സഞ്ചരിച്ച വിമാനം തലനാരിഴയ്‌ക്കാണ് ഡ്രോൺ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ. ‘മോൾഡോവയിൽ നിന്ന് പറന്നുയർന്നതിനു പിന്നാലെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ നിന്ന് അദ്ദേഹത്തിന്റെ വിമാനം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.’ – നോർവീജിയൻ മാധ്യമമായ എൻആർകെയോട് ജോനാസ് ഗഹർ സ്റ്റോർ പറഞ്ഞു. എന്നാൽ സംഭവത്തെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും അദ്ദേഹം പുറത്തുവിട്ടില്ല. ചൊവ്വാഴ്ച വൈകുന്നേരം…

Read More