കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടിക്കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്തയച്ചു. മുഹമ്മദ് റിയാസിനെതിരേയും വീണ ടിക്കെതിരേയും കേസെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
പിണറായി വിജയനുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ഇഡി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. അഴിമതി നിരോധന നിയമപ്രകാരം പിണറായി വിജയനെതിരെ കേസെടുക്കുന്നതോടെ ഇഡിയ്ക്ക് മാസപ്പടി കേസില്‍ തുടര്‍ നടപടികളിലേക്ക് കടക്കാന്‍ കഴിയും. സര്‍ക്കാര്‍ ഈ വിഷയത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കാന്‍ പോകുന്നതെന്നാണ് നോക്കി കാണുന്നത്.
മെയ് മുതലാണ് കേസില്‍ ഇഡി മാസപ്പടി കേസില്‍ പുനഃരന്വേഷണം ആരംഭിച്ചത്. കേസില്‍ പിണറായി വിജയന്റെ വീടടക്കം രണ്ട് റെയ്ഡുകള്‍ ഇഡി നടത്തിയിരുന്നു. വീണയെ രണ്ട് തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തിരുന്നു. മുഹമ്മദ് റിയാസുമായി ബന്ധമുള്ള സുഹൃത്തുക്കളിലേക്ക് അന്വേഷണം നീണ്ടിരുന്നു. ശശിധരന് കര്‍ത്തയുടെ മൊഴിയും കേസില്‍ വീണ തിരിച്ചടി നേരിട്ടിരുന്നു. വീണയുടെ കമ്പനി എക്സാലോജിക് സിഎംആര്‍എല്ലിന് സേവനങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെന്നായിരുന്നു ശശിധരന് കര്‍ത്തയുടെ മൊഴി.
2.78 കോടി രൂപ അനധികൃതമായി ഒരു സേവനവും നൽകാതെ സിഎംആർഎല്ലിൽ നിന്ന് എക്സാലോജിക് കൈപ്പറ്റിയെന്നതാണ് ഇഡിയുടെ കണ്ടെത്തൽ. സംഭവം കള്ളപ്പണം വെളുപ്പിക്കൽ പരിധിയിൽ ഉൾപ്പെടുന്നതാണെന്നും ഇഡി വ്യക്തമാക്കിയിരുന്നു.









